Friday, November 10, 2006


മൂന്നാമിടം

വാനില്‍ മിന്നല്‍ക്കീറ്‌ പോലെ
കനം കെട്ടിയ മനസ്സില്‍ പാഞ്ഞുപോയ ഒരു ചിന്ത.
വാമൊഴിയിലും വരമൊഴിയിലും
പകര്‍ത്തി പങ്കുവെച്ചു.
നിറത്തിന്റെയും താളത്തിന്റെയും
അകമ്പടിയില്‍ അത്‌ തുടം വെച്ചു.
വായിലോ വരയിലോ അടങ്ങാതെ
ഇല കിളിര്‍ത്തു, ചില്ലകള്‍ വീശി.
പുതിയൊരിടം തേടി
ആകാശത്തേക്കങ്ങിനെ പടര്‍ന്നു.
വെളിച്ചത്തിന്‌ വെളിച്ചം പോരാതെ വന്നു.
കൊടുങ്കാറ്റുകള്‍ ഉറഞ്ഞുപോയ
ഇളക്കങ്ങളായി.
എല്ലാ ശബ്ദവും മൗനത്തിലൊടുങ്ങി.
വരകള്‍ ജലരേഖകളായി.
അപ്പോഴാണ്‌ തുടം വെച്ച ചിന്ത
പുതിയൊരിടം കണ്ടത്‌.

1 comment:

അനൂപ് :: anoop said...

മനോഹരം..
ചില്ല് തകര്‍ക്കുന്ന ചിത്രങ്ങളും
വേരാഴ്ന ചിന്തകളും തിരമൊഴിയായ് പുറത്തു വരട്ടെ!..