Sunday, November 05, 2006


ശലഭഗീതം

ചില്ലകള്‍ നിറയെ
ചുവപ്പും ചൂടി
പുഴവക്കത്തൊരു
പൂവാക

അതിന്റെ തണലില്‍ അവള്‍;
അവളുടെ നോട്ടമേറ്റ്‌
പൂത്തുലഞ്ഞ്‌
ഞാനും

പിന്നീടെപ്പോഴോ
അവള്‍ ചിരമൗനത്തിന്റെ
മഹാപ്രവാഹിനിയിലേക്ക്‌
ചാഞ്ഞു.

ഇലകളുണങ്ങി
പൂവുകള്‍ കൊഴിഞ്ഞ്‌
വേരുകളറ്റ്‌
ഞാനും

2 comments:

മുസാഫിര്‍ said...

നല്ല കവിത,പടവും.സ്വന്തമായി എടുത്തതാണോ ?

satishsuryanarayanan said...

കവിത എന്റേത്‌.
ഫോട്ടോ ഇന്റര്‍നെറ്റില്‍ നിന്നും മോഷ്ടിച്ചത്‌.