Sunday, November 05, 2006

മുഖവുര

നോക്കൂ
ഈ ലോകം.
ഇതെത്ര മേല്‍ നിര്‍മലം. മിത്രമല്ലോ സമസ്തവും.
സുന്ദരവും അനായാസവുമാണ്‌ ഇവിടെ ജീവിതം.
ഇങ്ങനെയൊക്കെ കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു.
എന്നാല്‍ നിഴലിന്‌ നിലാവെന്ന പോലെ,
വെളിച്ചത്തിന്‌ ഇരുളെന്ന പോലെ,
വെളുപ്പിന്‌ കറുപ്പെന്ന പോലെ ഇക്കാണുന്നതിനെല്ലാം ഒരു മറുപുറമുണ്ടെന്ന്‌ പതിയേ മനസ്സിലായി.
പിന്നെ കൊതിച്ചത്‌ ഒരു കൈത്തിരി കൊളുത്തിവെയ്ക്കാനായിരുന്നു. ഇരുളകലുമെന്നും രാവുപുലരുമെന്നും വെറുതേ ആശിച്ചു.
എന്നാല്‍ പോകെപ്പോകേ ഇതൊരു പാഴ്ക്കിനാവാണെന്ന്‌ മനസ്സിലായി. ജീവിക്കാനുള്ള തിക്കിലും തിരക്കിലും പതിയേ ഈ സ്വപ്നവും മറന്നുതുടങ്ങി.
എന്നാലും ഇടയ്ക്കൊക്കെ ആ പഴയ സ്വപ്നത്തിന്‌ മനസ്സില്‍ പച്ചകിളിര്‍ക്കും.
അപ്പോഴാണ്‌ ഉപജീവനത്തിനല്ലാതെ എന്തെങ്കിലുമൊക്കെ എഴുതാന്‍ തുനിയുന്നത്‌.
ഈ ബ്ലോഗും അത്തരമൊരു ചെറുചലനമാണ്‌.

4 comments:

വാളൂരാന്‍ said...

സുസ്വാഗതം, പുതു ചലനങ്ങളുണ്ടാകട്ടെ....

Rasheed Chalil said...

സ്വാഗതം സുഹൃത്തേ... സുസ്വഗതം.

പയ്യന്‍സ് said...

ഉപജീവനത്തിനായി സതീഷ് എവിടെയാണ് എഴുതുന്നത്? ഒരു കൌതുകം കൊണ്ട് ചോദിച്ചതാണേ...

satishsuryanarayanan said...

Just see my profile payyan...